തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പിൽ കേസെടുത്ത് വനം വകുപ്പ്
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പിൽ കേസെടുത്ത് വനം വകുപ്പ് ഈ വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് സാമൂഹ്യ വനവത്ക്കരണ വിഭാഗം കേസെടുത്തിരിക്കുന്നത്. എന്നാൽ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത് തങ്ങൾ എല്ലാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ തൃക്കേട്ട ദിനത്തിലെ എഴുന്നള്ളിപ്പിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
ക്ഷേത്ര ആനപ്പന്തലില്‍ പതിനഞ്ചാനകളെ മൂന്നുമീറ്റര്‍ അകലപരിധി പാലിക്കാതെ നിര്‍ത്തിയതിനാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതികള്‍.