For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി വാഗ്‌ദാനം നൽകി ബി ജെ പി നേതാവ് എം ടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി ആരോപണവുമായി മുൻ ബി ജെ പി നേതാവ് എ കെ നസീർ

09:59 AM Dec 06, 2024 IST | Abc Editor
സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി വാഗ്‌ദാനം നൽകി ബി ജെ പി നേതാവ് എം ടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി ആരോപണവുമായി മുൻ ബി ജെ പി നേതാവ് എ കെ നസീർ

സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീർ . മെ‍ഡിക്കല്‍ കോഴ കേസില്‍ ഒരു പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ താൻ തയാറാണ് ബി ജെ പി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ എം ടി രമേശിന്റെ പ്രതികരണം, ഇടത് സര്‍ക്കാരിന്‍റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് എന്തോ ദുരുദ്ദേശത്തോടെയാണെന്നാണ്.

ബി ജെ പി പാർട്ടിയോടെ പിണങ്ങി എ കെ നസീർ ഈ സമീപകാലത്താണ് സി പി എമ്മിൽ ചേർന്നത്. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍.പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് പാര്‍ട്ടി നേതാവ് എംടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്‍റെ ആരോപണം.കോഴക്കാര്യം മുന്‍ സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിളളയടക്കം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ല. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്ഥാന സമിതി അംഗമായിരുന്ന ആര്‍എസ് വിനോദ് കോഴ വാങ്ങിയ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് എംടി രമേശ് കോഴ വാങ്ങിയതിനെ കുറിച്ചുളള ആദ്യ സൂചനകള്‍ കിട്ടിയത്. പക്ഷേ കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പിന്നീട് നീങ്ങിയതെന്നും നസീര്‍ ആരോപിക്കുന്നു.

Tags :