For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്

05:23 PM Nov 19, 2024 IST | ABC Editor
പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്

പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കുഴപ്പണക്കേസിൽ വെളിപ്പെടുത്തൽ വന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് തിരൂർ സതീഷ് ആരോപിച്ചു.
കൊടകര കേസ് നടക്കുന്ന സമയത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ.

ജില്ലയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന് നല്ല അറിവുണ്ട്.അതുകൊണ്ട് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്നാണ് സംശയംതന്റെ വെളിപ്പെടുത്തൽ വന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടായിട്ടില്ല. അന്വേഷണം വൈകുന്നതുപോലും ഭീഷണിയുടെ ഭാഗമാണോ എന്നാണ് സംശയം. അന്വേഷണ സംഘം മൊഴിയെടുക്കാൻ വരുമെന്ന അറിവ് തനിക്ക് ഇതുവരെ ഇല്ലെന്നും നല്ല രീതിയിലുള്ള അന്വേഷണമാണ് വരുന്നതെങ്കിൽ പൂർണ്ണമായി സഹകരിക്കും. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുക തന്നെ ചെയ്യും. മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സതീഷ് വ്യക്തമാക്കി.

Tags :