മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ ഹംസ
മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ്. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നിലെ താല്‍പര്യം അന്വേഷികണം എന്നും ഹംസ അഭിപ്രായപ്പെട്ടു.
ബോര്‍ഡിനോടും ചെയര്‍മാനോടും ആലോചിക്കാതെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് റഷീദലി ശിഹാബ് തങ്ങളുടെ സമയത്താണ്. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞാണ് താന്‍ ചെയര്‍മാനായ പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. മുനമ്പം വിഷയത്തില്‍ നേരത്തെ നടന്ന കാര്യങ്ങളുടെ തുടർ നടപടികളാണ് നടന്നിരുന്നത് എന്നും ഹംസ കൂടിച്ചേർക്കുന്നു. തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. കേരളത്തിലെ മുഴുവന്‍ വഖഫ് സ്വത്തുക്കളെക്കുറിച്ചും പരിശോധിക്കാനാണ് നിസാര്‍ കമീഷനെവച്ചത് എന്നു ടി കെ ഹംസ പറയുന്നു.