Film NewsKerala NewsHealthPoliticsSports

പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപക ഉടമയുമായ ടി.പി.ജി നമ്പ്യാര്‍ (96) അന്തരിച്ചു

03:20 PM Oct 31, 2024 IST | Sruthi S

പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപക ഉടമയുമായ ടി.പി.ജി നമ്പ്യാര്‍ (96) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽവെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

Tags :
founder owner of BPL TPG Nambiar passed away
Next Article