Film NewsKerala NewsHealthPoliticsSports

ലൈംഗിക പീഡനകേസിൽ സംവിധായകൻ രഞ്ജിത്തിന് ഇനിയും ആശ്വാസം, കേസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്യ്തു

11:24 AM Dec 10, 2024 IST | Abc Editor

ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസിലെ തുടർനടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വാദേശിയായ യുവാവ് നൽകിയ പരാതിയിലാണ് ഇനിയും കേസ് തീർപ്പാകുന്നതുവരെ തുടർനടപടികൾ ഉണ്ടാവില്ലെന്ന് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്.കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്.

അതേസമയം ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമായിരുന്നു കേസ്. ആദ്യം കേസ് രജിസ്റ്റർ ചെയ്യ്തത് കോഴിക്കോട് കസബ പൊലീസാണ് എന്നാൽ പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു.

Tags :
Director Ranjithsexual harassment case
Next Article