പ്രിയങ്ക ഗാന്ധിയുടെ മൂക്ക് ഇന്ദിരാഗാന്ധിയുടേത് പോലെ എന്ന് പറയുന്നത് എന്തിന്? രാഷ്ട്രീയത്തിൽ സൗന്ദര്യത്തിന് പ്രധാന്യമില്ല; ജി സുധാകരൻ
വയനാട് യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ദിര ഗാന്ധിയോട് ഉപമിക്കുന്നത് എന്തിനെന്ന് വിമർശിച്ചു ജി സുധാകരൻ, പ്രിയങ്ക ഗാന്ധിയുടെ മൂക്ക് ഇന്ദിര ഗാന്ധിയുടേത് പോലെ എന്തിനാണ് പറയുന്നത്, രാഷ്ട്രീയത്തിൽ സൗന്ദര്യത്തിന് ഒരു സ്ഥാനവുമില്ല, ഒരുപാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്ക് ഇഷ്ട്ടവുമില്ല ജി സുധാകരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്. സംസാരിക്കാനറിയാം. അവര്‍ പ്രവര്‍ത്തിച്ച് രക്ഷപ്പെടട്ടെഎന്നും സുധാകരൻ പറയുന്നു.
മുടിയൊക്കെ ഇളക്കി അല്‍പ്പം വിയര്‍പ്പൊക്കെ ഒഴുക്കി പാവപ്പെട്ടവന്റെ അടുത്ത് പോയതാണെന്ന് തോന്നണ്ടേ. രാഷ്ട്രീയം സുഖജീവിതമാണോ? പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച സത്യന്‍ മൊകേരിയെ പറ്റി ഒരക്ഷരം കൊടുക്കുന്നില്ല. കോൺഗ്രസ് തുറന്നു പറയണം അടിയന്തരവസ്ഥ തെറ്റാണെന്ന് എന്നും തെരെഞെടുപ്പിന് കുടുംബത്തെ മുഴുവൻ കൊണ്ടുവന്നതും ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ജയിക്കാന്‍ സാധ്യതയുണ്ട് ജി സുധാകരന്‍ പറയുന്നു.