Film NewsKerala NewsHealthPoliticsSports

ഇന്ന് മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ല, പുതിയകാല സിനിമകൾക്കതിരെ രൂക്ഷ വിമർശനവുമായി, ജി സുധാകരൻ

01:57 PM Dec 23, 2024 IST | Abc Editor

പുതിയകാല സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ, ഇന്ന് സിനിമാ താരങ്ങളുടെ ഓവർ അഭിനയവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യമുള്ള സിനിമകള്‍ ഇന്ന് ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്നും അദ്ദേഹം ചേർത്തുപറഞ്ഞു. ഇന്ന് എല്ലാ സിനിമകളിലും ആദ്യം വെള്ളമടിയോടെയാണ് ജി സുധാകരൻ പറഞ്ഞു.

ഇങ്ങനെ വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കാൻ കഴിയുന്നത്. ഇതിൽ എന്ത് സന്ദേശമാണ് കൊടുക്കുന്നത്,.മദ്യപാനം ആഘോഷമാക്കുന്നുവെന്നും , അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളർന്നു വരികയാണെന്നും അദ്ദേഹം വിമർശിച്ചു, കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. ആ തെറ്റു തന്നെ ശരിയായി പൊക്കോണ്ടിരിക്കും ജി സുധാകരൻ പറയുന്നു.

Tags :
G. Sudhakaran criticizes the latest movies
Next Article