ജി സുധാകരൻ മഹാനായ നേതാവ്,ആർ നാസർ
ജി സുധാകരൻ മഹാനായ നേതാവെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ.നല്ല മന്ത്രിയെന്ന് പേരെടുത്താളാണ് അദ്ദേഹമെന്നും, ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും നാസർ പറഞ്ഞു. പാർട്ടി പരിപാടികളിൽ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും, ജില്ലാ സമ്മേളനത്തിൽ സജീവമാക്കുമെന്നും ജില്ലാ സെക്രട്ടറി നാസർ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെയാണ് മുൻ നിലപാടിൽ നിന്നുമുള്ള സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മലക്കം മറിച്ചിൽ.
എന്നാൽ നേരത്തെ നാസറിന്റെ നിലപാട് സാധാരണ അംഗമായതിനാലാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരനെ ക്ഷണിക്കാതിരുന്നത് എന്നായിരുന്നു , ഇതൊരു വലിയ വിവാദമാകുകയും ചെയ്യ്തിരുന്നു.ജി സുധാകരനെ പാർട്ടി പരിപാടികളിൽ പരിഗണിക്കുന്ന വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. അതേസമയം സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല.സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആർ നാസർ രംഗത്ത് വരികയായിരുന്നു. സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആർ നാസർ അന്ന് പറഞ്ഞിരുന്നത്.