For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഏരിയാ സമ്മേളനത്തിൽ നിന്നും ജി സുധാകരനെ പൂർണ്ണമായി ഒഴിവാക്കി; ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല

09:48 AM Nov 30, 2024 IST | Abc Editor
ഏരിയാ സമ്മേളനത്തിൽ നിന്നും ജി സുധാകരനെ പൂർണ്ണമായി ഒഴിവാക്കി  ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല

ഏരിയ സമ്മേളനത്തിൽ നിന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പൂർണമായി ഒഴിവാക്കി . അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി അദ്ദേഹത്തെ ഒഴിവാക്കിയത്. കൂടാതെ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ജി സുധാകരനെ ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ക്ഷണം ഉണ്ടായിരുന്നില്ല.

സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. സാധാരണ സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. 15 വർഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ജി.സുധാകരൻ. എന്നാൽ ജി സുധാകരൻ പറയുന്നത് തനിക്ക് പാ‍ർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ,തന്നെ ക്ഷണിക്കാത്തത് കൊണ്ടാണ് താൻ സമ്മേളനത്തിൽ പങ്കെടുക്കാഞ്ഞതെന്നുമാണ്.

Tags :