Film NewsKerala NewsHealthPoliticsSports

ജി സുധാകരന്റെ കുടുംബം രക്‌തസാക്ഷി കുടുംബം; മുതിർന്ന നേതാക്കളെ പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണം, എം വി ഗോവിന്ദൻ

12:55 PM Dec 02, 2024 IST | Abc Editor

ആലപ്പുഴയിലെ സിപിഐഎം സമ്മേളനങ്ങളിൽ ജി.സുധാകരനെ ഒഴിവാക്കിയതിൽ
ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. എം വി ഗോവിന്ദൻ ജിസുധാകരനെ ഫോണിൽ നേരിട്ടു വിളിച്ചു. മുതിർന്ന നേതാക്കൾക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണമെന്ന് എം വി ഗോവിന്ദൻ നിർദേശം നൽകി.സ്ഥാനമാനം ഒഴിഞ്ഞ മുതിർന്ന നേതാക്കളെ പൊതുസമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. ജി സുധാകരന്റേത് രക്തസാക്ഷി കുടുംബമാണെന്നും രക്തസാക്ഷി കുടുംബങ്ങളെ കരുതലോടെ കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ജി സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണത്തിൽ നേതൃത്വം അതൃപ്തി അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം നടന്ന സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു ജി.സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലേക്കും ജി.സുധാകരന് ക്ഷണിച്ചിരുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.

Tags :
G. SudhakaranMV Govindan
Next Article