പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെ,ഇതൊരു വിശ്രമസമയം മാത്രമായി കാണുക; എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ജി വേണുഗോപാല്‍
കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ഗായകന്‍ ജി വേണുഗോപാല്‍. വേണുഗോപാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെ, 21 വര്‍ഷത്തിന് മുമ്പ് സമാനമായ സാഹചര്യങ്ങളിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും തനിക്ക് ജോലി രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായകന്‍ തുറന്നു പറഞ്ഞു. പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെയാണെന്നും ഇതൊരു വിശ്രമസമയം മാത്രമായി കണ്ട് കൂടുതല്‍ ഊര്‍ജസ്വലനായി വൈകാതെ മടങ്ങിവരണ൦ എന്നായിരുന്നു.
പ്രശാന്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് 2007ലോ 2008ലോ ആയിരിക്കണം. ആദ്യമായി ഐഎഎസ് ജോലിയില്‍ കയറിയ സമയം. പ്രശാന്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ആണെന്നെ ആദ്യം ആകര്‍ഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി. പ്രശാന്ത് വഹിച്ച പദവികള്‍, ഇരുന്ന തസ്തികകള്‍, ഇവയ്‌ക്കെല്ലാം അയാള്‍ ചാര്‍ത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്. അവിടെയൊക്കെയിരുന്നു കൊണ്ട് അയാള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഉണ്ട്. സന്ദേശങ്ങളുണ്ട്. ‘Bro’ ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും.
സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ തന്നെ അനീതികള്‍ക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്. സര്‍ക്കാരുദ്യോഗസ്ഥന്‍ പല വഴികളില്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടണമെന്ന് സര്‍വീസ് റൂള്‍സില്‍ ഉപദേശങ്ങളൊന്നുമില്ല. ഇവിടെ സസ്‌പെന്‍ഷന്‍ എന്ന ഉര്‍വശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യങ്ങളില്‍ ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്, തിരിച്ചു വരുക ബ്രോ എന്നാണ് വേണുഗോപാൽ കുറിക്കുന്നത്