Film NewsKerala NewsHealthPoliticsSports

മന്ത്രി യോഗി ആദിത്യനാഥിന്റെ പരിശ്രമം കൊണ്ട് സാധിച്ചതിൽ വളരെ സന്തോഷം, സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഗീത പ്രധാൻ,

10:21 AM Dec 19, 2024 IST | Abc Editor

സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഗീത പ്രധാൻ. പിന്നാലെ തന്നെ ഭക്തർ ഇവിടെയെത്തി പൂജകളും പ്രാർത്ഥനകളും നടത്തുകയും ചെയ്യ്തു.ക്ഷേത്രം വീണ്ടും തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിശ്രമഫലമായിട്ടാണ് ഇത് സാധിച്ചതെന്നും ഗീത പ്രധാൻ പറഞ്ഞു. ക്ഷേത്രത്തിൽ വലിയ തോതിൽ ഭക്തരെത്തുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് ക്ഷേത്രം തുറന്നതിന്റെ സന്തോഷം കാണാം. ക്ഷേത്രത്തിന് പുറത്ത് വേറെയും വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും ഗീത പ്രധാൻ പറഞ്ഞു.

48 വർഷത്തിന് ശേഷം തുറന്ന ക്ഷേത്രത്തിൽ സ്ഥിരമായി പൂജകളും ഭജനയും നടക്കുന്നുണ്ട്. ആരതി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ടെത്തിയ ക്ഷേത്രത്തിന്റെ ഭിത്തിയിൽ ഓം നമഃശിവായ എന്നും എഴുതിയാണ് ഭക്തർ സന്തോഷം പങ്കുവച്ചത്.അതേസമയം ക്ഷേത്രത്തിനോട് ചേർന്ന കിണറ്റിൽ നിന്ന് മൂന്ന് വി​ഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ​ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വി​ഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം 1978-ലാണ് ക്ഷേത്രം അടപ്പിച്ചത്. ഉത്തർപ്ര​​ദേശ് ഭരണകൂടവും പൊലീസും സംയുക്തമായി നടത്തിയ കയ്യേറ്റമൊഴിപ്പിക്കലിനെ തുടർന്ന് ഡിസംബർ 14-നാണ് ക്ഷേത്രം വീണ്ടും തുറന്നത്.

Tags :
Geeta Pradhan offered prayers at the Shiva Hanuman templeSambhalYogi Aditya Nath
Next Article