Film NewsKerala NewsHealthPoliticsSports

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ, ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് തങ്ങൾക്ക് കൈമാറി

10:30 AM Nov 20, 2024 IST | Abc Editor

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ, ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്. തന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിതെന്നും സന്ദീപ് പറഞ്ഞു. ജിഫ്രി തങ്ങൾ പറയുന്നത് ഇത് മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദർശനം എന്നാണ്. കൂടാതെ തന്റെ ആഗ്രഹം ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങൾക്ക് നൽകുക എന്നത് ആയിരുന്നു എന്നും സന്ദീപ് പറഞ്ഞു.

ഈ രാജ്യത്തെ മുഴുവൻ പൗരന്മാരും പിന്തുടരേണ്ടതാണ് ഈ ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവിൽ രാജ്യത്തുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെയും നിലപാട് സന്ദീപ് പറഞ്ഞു. കൂടാതെ ഈ സന്ദർശനത്തെ ഒരു വിവാദമാക്കേണ്ട കാര്യവുമില്ല എന്നും സന്ദീപ് കൂട്ടിച്ചേർത്തു.സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത സന്ദീപ് പറഞ്ഞു.

Tags :
Geoffrey MuthukoyaSandeep Warrier
Next Article