എൻ .പ്രശാന്തിന്റെ സസ്‌പെൻഷനിൽ നല്ല സന്തോഷം; മുൻ മന്ത്രി മേഴ്‌സികുട്ടിയമ്മ, ഇങ്ങനൊരു നടപടി പ്രശാന്തിനോട് വിശദീകരണം ചോദിക്കാൻ
എൻ .പ്രശാന്തിന്റെ സസ്‌പെൻഷനിൽ നല്ല സന്തോഷം മന്ത്രി മേഴ്‌സികുട്ടിയമ്മ, ഇങ്ങനൊരു നടപടി സർക്കാർ സ്വീകരിച്ചത് പ്രശാന്തിനോട് വിശദീകരണം ചോദിക്കാൻ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ പറയുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ ഒന്നിച്ച് സസ്‌പെന്‍ഷനില്‍ ആയ സാഹചര്യം വ്യത്യസ്തമാണെന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രശാന്തിനോട് വിശദീകരണം ചോദിക്കാതെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് എന്ന ആരോപണത്തില്‍ വിശദീകരണം ചോദിക്കാനാണല്ലോ സസ്‌പെന്‍ഷന്‍ മേഴ്സിക്കുട്ടിയമ്മ പറയുന്നു.
ഉദ്യോഗസ്ഥന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഇതൊരു ഉദ്യോഗസ്ഥന്റെ മാത്രമായ പ്രശ്‌നമല്ല. സംഘപരിവാറിന്റെ കെണിയില്‍ മധ്യവര്‍ഗ്ഗം വീണു കൊടുക്കുന്നു. കേരളത്തിന്റെ മതസൗഹാര്‍ദം എങ്ങനെ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുകയാണ് സംഘപരിവാര്‍ , എന്നാൽ ആ ശ്രമത്തെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിന്റെ സമൂഹത്തിനുണ്ട് എന്നും മേഴ്സിക്കുട്ടിയമ്മ പറയുന്നു.