Film NewsKerala NewsHealthPoliticsSports

ജി സുധാകരൻ മന്ത്രി ആയിരുന്നപ്പോൾ നീതിപൂർവം പ്രവർത്തിച്ചിരുന്നു, സുധാകരനുമായി നല്ല ബന്ധം പുലർത്തിയിരുന്നു, വി ഡി സതീശൻ

02:48 PM Dec 02, 2024 IST | Abc Editor

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി നല്ല ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആയിരുന്നപ്പോൾ നീതിപൂർവം പ്രവർത്തിച്ചയാളാണ് ജി സുധാകരൻ. താനും സുധാകരനെ കണ്ടിട്ടുണ്ട് വി ഡി സതീശൻ പറഞ്ഞു. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നു. സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നു എന്നും വി ഡി സതീശൻ പ്രതികരിച്ചു. എന്നാൽ കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ച‍ർച്ച നടന്നുവെന്ന് പറയുന്ന വാർത്തകൾ തെറ്റെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഈ വിഷയം രാഷ്ട്രീയ സാഹചര്യം വരുമ്പോൾ ആലോചിക്കാമെന്നും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.കാണാൻ പോകുന്ന പൂരം നേരത്തെ പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. ആരുടെയും പുറകെ നടന്നു കോൺഗ്രസിലേക്കോ, യു ഡി എഫിലേക്കോ കൊണ്ട് വരേണ്ട ആവശ്യമില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു പാർട്ടി നിലപാടുകളിൽ ആകൃഷ്ടരായി പലരും വരു൦ അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Tags :
G. SudhakaranVD Satheesan
Next Article