For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിയെ സംരക്ഷിക്കുന്നു സർക്കാർ; തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

02:32 PM Nov 27, 2024 IST | Abc Editor
മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിയെ സംരക്ഷിക്കുന്നു സർക്കാർ  തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ ഒളിച്ച് കളിക്കുന്നു . മന്ത്രിയുടെ പരാമർശ വിഷയത്തിൽ തുടരന്വേഷണ൦ നടത്തുന്നതിന് ഇതുവരെയും തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നൽകിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയൽ പറഞ്ഞു. സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല.

കോടതി ഉത്തരവിൽ പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തിൽ തീരുമാനമായില്ല. മന്ത്രിക്കും ,സർക്കാരിനും മുന്നിൽ പ്രതിസന്ധി പലതാണ്. പുതിയ അന്വേഷണം വരുമ്പോൾ മന്ത്രി എങ്ങിനെ സ്ഥാനത്ത് തുടരുമെന്ന ധാർമ്മിക പ്രശ്നം വീണ്ടും ഉയർന്നുകഴിഞ്ഞു. പക്ഷെ ഒരു കേസിൽ ധാർമ്മികതയുടെ പേരിൽ ഒരു തവണ മാത്രം മതി രാജിയെന്ന വിചിത്ര നിലപാടെടുത്തായിരുന്നു സജിക്കുള്ള സിപിഎം പിന്തുണ. തന്നെ കേൾക്കാതെ ഉത്തരവിട്ടെന്ന വാദമായിരുന്നു സജി ഉന്നയിച്ചത്. അപ്പീലിന് സജി ചെറിയാന് പാർട്ടി അനുമതി നൽകിയെങ്കിലും അതിലും തീരുമാനമായില്ല. അപ്പീൽ പോയാലും വെല്ലുവിളിയുണ്ട്. വിമർശനം ഭരണഘടനക്കെതിരെ ആയതിനാൽ മേൽക്കോടതി അപ്പീൽ തള്ളിയാൽ രാജിയല്ലാതെ വേറെ വഴിയില്ലാത്ത പ്രശ്നമുണ്ട്.

Tags :