Film NewsKerala NewsHealthPoliticsSports

100 കോടി കോഴ വാഗ്‌ദാനത്തിൽ ഉടൻ  അന്വേഷണം വേണ്ടെന്ന്  സർക്കാർ; അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇ ഡി  എത്തുമോ എന്ന ആശങ്കയിൽ ഭരണകക്ഷി 

09:39 AM Oct 28, 2024 IST | suji S

കൂറുമാറ്റത്തിന് രണ്ട് എം എൽ മാർക്ക് 100 കോടി കോഴ വാഗ്‌ദാനത്തിൽ ഉടൻ  അന്വേഷണം വേണ്ടെന്ന് തീരുമാനത്തിൽ   സർക്കാർ. അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇ ഡി കൂടി എത്തുമോ എന്ന ആശങ്കയിലാണ് ഭരണകക്ഷി. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും ഈ വിഷയത്തിൽ പരാതി നൽകിയില്ല.അഥവാ പരാതി നൽകിയാലും പെട്ടന്നൊരു അന്വേഷണം ഉണ്ടാകത്തില്ല എന്നാണ് വിവരം.

എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ .ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല. ഈ ഒരു ആരോപണം പുറത്തുവന്നത് വൈകിയാണെങ്കിലും അത്ര ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നും , മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കി എന്നുമാണ് തോമസ് കെ തോമസിന് നേരെ ഉയർന്ന വന്ന ആരോപണം.

Tags :
C M Pinarayi Vijayaninvestigation into 100 crore bribe offerMLA Thomas K Thomas
Next Article