സമുദായങ്ങൾ തമ്മിൽ അകൽച്ച; മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം , ഡോ എം കെ മുനീർ
മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ, ഇപ്പോൾ സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് തരണം ചെയ്യണം. ഈ വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുഴുവൻ മുസ്ലിം സംഘടനകൾ . സർക്കാർ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്നമായി മാറാതെ നോക്കേണ്ടതുണ്ട് എന്നും മുനീർ പറയുന്നു.
ഈ വിഷയത്തിൽ സർക്കാർ ഒരു തീരുമാനം എടുക്കണമെന്നും. വഖഫ് ബോർഡ് സർക്കാരിന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ഒരു സംഘടനയും ഇതുവരെയും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. എന്നാൽ മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാർ എന്തുകൊണ്ടാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ വൈകുന്നതെന്ന് മനസിലാവുന്നില്ല എന്നും ഡോ. മുനീർ പറയുന്നു.