For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഗവർണ്ണറുടെ രാഷ്ട്രീയ നീക്കങ്ങള്‍ സുവ്യക്തം ; സാങ്കേതിക സര്‍വകലാശാല വി.സി.നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകും, മന്ത്രി ആര്‍ ബിന്ദു

11:51 AM Nov 29, 2024 IST | Abc Editor
ഗവർണ്ണറുടെ രാഷ്ട്രീയ  നീക്കങ്ങള്‍ സുവ്യക്തം   സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകും   മന്ത്രി ആര്‍ ബിന്ദു

സാങ്കേതിക സര്‍വകലാശാല വി.സി.നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകും മന്ത്രി ആര്‍ ബിന്ദു. കോടതി സ്റ്റേ നൽകാതിരുന്നത് വൈസ്.ചാന്‍സലര്‍ പദവി ഒഴിവായി കിടക്കുന്നു എന്നത് കൊണ്ട് മാത്രമാണ്. സാങ്കേതിക സര്‍വകലാശാലയുടെ ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നായിരിക്കണം വൈസ് ചാന്‍സലറെ നിയമിക്കേണ്ടത്, എന്നാൽ അതിനു വിരുദ്ധമായ നിയമനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

സര്‍വകലാശാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍നിന്ന് വെത്യസ്തമായ കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് മന്ത്രി ബിന്ദു പറഞ്ഞു.ഗവര്‍ണറുടെ രാഷ്ട്രീയ നീക്കങ്ങള്‍ സുവ്യക്തമാണ്. അത് ഇതിന് മുമ്പും തെളിഞ്ഞതാണ്. അത് വിദ്യാഭ്യാസമേഖലയ്ക്ക് ഒരു നേട്ടവുമുണ്ടാക്കില്ല. സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ തടസ്സമാകുക എന്ന ഉദ്ദേശം മാത്രമാണ് ഗവർണർ ആരിഫ് ഖാനെ ഉള്ളത് മന്ത്രി ആർ ബിന്ദു പറഞ്ഞു.

Tags :