Film NewsKerala NewsHealthPoliticsSports

പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല; മന്ത്രിക്കെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

11:40 AM Dec 21, 2024 IST | Abc Editor

പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല, മുഖ്യ മന്ത്രി പിണറായി വിജയനെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടാതെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികളാണെന്നും അതാണ് എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും മുഖ്യമന്ത്രിക്കെതിരെ ആരിഫ്മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.അതേസമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസിനുള്ളത് ആ കാര്യം താൻ എപ്പോഴും പറയുമെന്നും,എന്നാൽ അവരെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലന്നും ഗവർണർ പറഞ്ഞു.

സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. എന്നാൽ താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം. താൻ സെമിനാറിനായി എത്തിയ സമയത്തോ ,പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നില്ല. എസ്എഫ്ഐ ശ്രമിച്ചത്കേരളത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനാണ്. ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യപ്രതിഞ്ജ ചെയ്യാന്‍ പോലും വിസി സമ്മതിച്ചിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം

Tags :
Chief Minister Pinarayi VijayanGovernor Arif Muhammad Khan
Next Article