പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി
പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി. ബ്യുഗിൽ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയതാണ് പൊലീസിന് വിനയായി തീർന്നത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലാണ് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ പ്രോട്ടോകോൾ ലംഘനം ഗവർണ്ണർ കണ്ടെത്തിയത്, അതോടെ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കുകയായിരുന്നു അദ്ദേഹം.ബ്യൂഗിൾ വായിക്കാതെ സല്യൂട്ട് പൂർണ്ണമാവില്ല.
സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിൽപ്പെടുന്ന ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം ബ്യൂഗിൾ അത്യാവശ്യമാണ്, എന്നാൽ ബ്യുഗിൽ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയതാണ് പോലീസ്.
അതേസമയം ബ്യൂഗിൾ വായിക്കാൻ ആളില്ലെന്ന കാര്യം രാജ്ഭവൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനോട് കാര്യം അന്വേഷിച്ചു. ബ്യൂഗിൾ വായിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ ചികിത്സ അവധിയിലാണെന്നാണ് പോലീസ് ഇതിന് നൽകിയ വിശദീകരണം.
https://youtu.be/b3NoT5932dc