For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്

12:54 PM Dec 20, 2024 IST | Abc Editor
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് വ്യകത്മാക്കി. സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന്‍ നടപ്പിലാക്കുന്നത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന പദവി ഭരണഘടനവഴി ഗവര്‍ണറില്‍ നിക്ഷിപ്തമായിട്ടുള്ള കടമയല്ല. കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുള്ള ജനകീയസമരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്നുവരും എന്നും സ്വരാജ് പറയുന്നു.

അദ്ദേഹത്തിന് നൽകിയ  പദവി സ്വീകരിച്ച് കേരളത്തെ തന്നെ തകര്‍ക്കാനായി നില്ക്കുകയാണ് ഗവര്‍ണര്‍. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കേരളം കനിഞ്ഞു നല്‍കിയ സൗമനസ്യമാണ് ഇത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച പുരോഗതിയുടെ കാരണങ്ങള്‍ക്ക് ഏറ്റവും പിന്‍ബലമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് വ്യകത്മാക്കി.

Tags :