Film NewsKerala NewsHealthPoliticsSports

മുനമ്പം ഭൂമി പ്രശ്നത്തിൽ ആളുകളെ ഇറക്കി വിടരുതെന്ന് സർക്കാർ; വിഷയം രമ്യമായി പരിഗണിക്കും ,മന്ത്രി പി രാജീവ് 

04:15 PM Nov 04, 2024 IST | suji S

മുനമ്പം ഭൂമി പ്രശ്നത്തിൽ പ്രതികരിച്ചു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആളുകളെ ഇറക്കി വിടരുതെന്നാണ് സർക്കാർ തീരുമാനം, വിഷയം രമ്യ മായി പരിഗണിക്കും. ഈ വിഷയത്തിന് ഉന്നത തല യോഗം ഉടനെ ചേരും. ഈ മാസം 16നാണ് ഉന്നതതലയോഗം. അവകാശം സംരക്ഷിക്കപ്പെടണം. നിയമപരമായ വശങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. എല്ലാ വശങ്ങളും പരിശോധിക്കും എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അവിടുത്തെ എംഎല്‍എ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടത്പ്രകാരം റവന്യുവകുപ്പ് മന്ത്രിയും ,വഖഫ് മന്ത്രിയും ചേര്‍ന്ന് യോഗം ചേരുകയുണ്ടായി. ചില സങ്കീര്‍ണ്ണതകള്‍ ഉണ്ട് എന്നാലും അത്തരം യോഗത്തില്‍ ദീര്‍ഘകാലമായി അവിടെ താമസിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ നികുതി വസ്തുകരം അടയ്ക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. സമരം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ തീരുമാനമെടുത്തത്.ഈ തീരുമാനം വഖ്ഫ് സംരക്ഷണ സമിതി കോടതിയില്‍ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. അന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യാഖ്യാനം നടത്തിയിട്ടാണ് ഇവരെ സംരക്ഷിക്കുക എന്ന സമീപനം സ്വീകരിച്ചിരുന്നത്, എന്നാൽ സാധ്യമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി പറയുന്നു.

Tags :
Minister P RajeevMunambam land issue
Next Article