വയനാട്ടിൽ റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം
റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗശൂന്യമായിരിക്കുന്നത് .
ഒന്നാം തിയ്യതി 835 ചാക്ക് അരി ആണ് കൊണ്ടുവന്നത്. 2018 മുതലുള്ള അരിയാണ് ക്യാമ്പിൽ എത്തിച്ചിട്ടുള്ളത്.നൂറു കണക്കിന് ചാക്കുകളിൽ തീയതി പോലും കാണുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. 2018ൽ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാൻ കഴിയുന്ന അരിച്ചാക്കുകളാണ് ക്യാമ്പിലേക്ക് എത്തിച്ചേരുന്നത് .
മേപ്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ളവ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിച്ചിരുന്നു.