ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് തയ്യാർ; പ്രതികരണവുമായി ഇസ്രയേൽ
ഒടുവിൽ ഹമാസ് കീഴടങ്ങുന്നു, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ എന്ന് ഹമാസ്.പ്രതികരണവുമായി ഇസ്രയേൽ. ഗാസ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾ തയ്യാർ എന്ന് ഇസ്രായേൽ അറിയിച്ചു. രഹസ്യാന്വേഷണ മേധാവിയായ മൊസാദ് തലവൻ യുദ്ധം നിർത്താനുള്ള ചർച്ചയിൽ പ്രതിനിധിയാകാൻ തയ്യാറാണെന്നും ഇസ്രായേൽ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ദീർഘകാല ശ്രമങ്ങൾ ലോകത്ത് നടത്തുന്നു എങ്കിലും ഹമാസിന്റെ ഭാഗത്ത് നിന്നുള്ള ഒരു നീക്കവും അനുകൂല നിലപാടും ഇപ്പോൾ സജീവമായി വന്നിരിക്കുകയാണ്.
ഇപ്പോൾ ഇസ്രായേലുമായി ഒരു സന്ധിയിൽ എത്തിയാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരിക്കുകയാണ്. ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കൊലപ്പെടുത്തിയത്.അതേസമയം നിലവിൽ ഹമാസിനു ഗാസയിൽ തലവന്മാരോ ലീഡർമാരോ ആരും ഇല്ല. ഹമാസിൻ്റെ ദോഹ ആസ്ഥാനമായുള്ള നേതൃത്വത്തിൻ്റെ പ്രതിനിധി സംഘം വ്യാഴാഴ്ച കെയ്‌റോയിൽ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട ആശയങ്ങളും, നിർദ്ദേശങ്ങളും ചർച്ച ചെയ്തതായി മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്നും ഹമാസിന്റെ നേതാവ് പറയുന്നത് ഇങ്ങിനെ, യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇസ്രായേൽ വെടിനിർത്തൽ ഇല്ലാതാക്കണമെന്നാണ് ,എന്നാൽ ഇസ്രായേൽ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ ഇതാണ്. ബന്ദികളേ തിരികെ നല്കുക. എല്ലാ ബന്ദികളേയും തിരികെ വേണം. മരണപ്പെട്ട ബന്ദികളുടെ ഉത്തരവാദിത്വം ഹമാസ് ഏറ്റടുക്കണം. മറ്റൊന്ന് ഹമാസ് ആയുധം താഴെ വയ്ക്കണം. ഇനി ഗാസയിൽ ആയുധങ്ങൾ അനുവദിക്കില്ല എന്നാണ്