Film NewsKerala NewsHealthPoliticsSports

ബന്ദികളെ വിട്ടുനൽകാം പക്ഷെ അതിനു മുമ്പ് ഇസ്രേയൽ യുദ്ധം അവസാനിപ്പിക്കണം; ഭീഷണി മുഴക്കി ഹമാസ്

10:51 AM Nov 21, 2024 IST | Abc Editor

ബന്ദികളെ വിട്ടുനൽകാം പക്ഷെ അതിനു മുമ്പ് ഇസ്രേയൽ യുദ്ധം അവസാനിപ്പിക്കണം, ഭീഷണി മുഴക്കി ഹമാസ്. യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ . തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും, ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണെന്നു൦ ഖലീൽ അൽ ഹയ്യ പറഞ്ഞു.

മധ്യസ്ഥ ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. അത് തുടരട്ടെ എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണ് അൽ ഹയ്യ പറഞ്ഞു. അതേസമയം യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഹമാസ് ഇനി ഒരിക്കലും പാലസ്തീൻ ഭരിക്കാൻ ബാക്കി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ സന്ദർശനത്തിനിടെ നെതന്യാഹു പറഞ്ഞത്.

Tags :
Benjamin NetanyahuHamas leader Khalil al-Hayya
Next Article