ഭൂരിപക്ഷത്തെ കുറിച്ച് പ്രത്യേക കണക്കു കൂട്ടല്‍ ഇല്ല; ജനങ്ങള്‍ എന്ത് തീരുമാനം എടുത്താലും അതിൽ സന്തോഷം, പ്രിയങ്ക ഗാന്ധി
വയനാട് മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുള്ള സ്‌നേഹം തനിക്ക് ധാരാളം ലഭിച്ചു, അതില്‍ സന്തുഷ്ടയാണെന്നും പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്റെ പ്രതിസന്ധിയില്‍ വയനാട് കൂടെ നിന്നു, ഭാരത് ജോഡോ യാത്ര നടത്താനുള്ള കരുത്ത് അദ്ദേഹത്തിന് മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.തനിക്ക് ഭൂരിപക്ഷത്തെ കുറിച്ച് പ്രത്യേക കണക്കു കൂട്ടല്‍ ഇല്ല, ജനങ്ങള്‍ എന്ത് തീരുമാനം എടുത്താലും അതില്‍ തനിക്ക് സന്തോഷമായിരിക്കു൦ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്ന് തെരഞ്ഞെടുപ്പ് ദിനമാണ്. അതിനാൽ നിയമം ഞാന്‍ പാലിക്കേണ്ടതുണ്ട്. ഇന്ന് രാഷ്ട്രീയ വിവാദങ്ങളില്‍ എനിക്ക് പ്രതികരിക്കാനില്ല, ഇ പി ജയരാജന്റെ പുസ്തകത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്ക ഗാന്ധിയുടെ മറുപടി. എല്ലാവരും വോട്ട് ചെയ്യണ൦ , നല്ല നാളേക്ക് വേണ്ടിയാവണം വോട്ടെന്നും . 35 വര്‍ഷമായി താന്‍ തെരഞ്ഞെടുപ്പ് പ്രചാരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിതാവിന് വേണ്ടിയും മാതാവിന് വേണ്ടിയും സഹോദരന് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുമെല്ലാം ഇന്ത്യയിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ താൻ പങ്കെടുത്തിട്ടുണ്ട് എന്നും പ്രിയങ്ക ഗാന്ധി പറയുന്നു.