Film NewsKerala NewsHealthPoliticsSports

വിദ്വേഷ പ്രസംഗം; നടി കസ്‌തൂരി ഒളിവിൽ

11:33 AM Nov 16, 2024 IST | Abc Editor

വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തതോടെ  നടി കസ്‌തൂരി ഒളിവിൽ, എന്നാൽ നടി കസ്തൂരി ആന്ധ്ര പ്രദേശിലെന്നു സൂചന. കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ, നടിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ 2 പോലീസ്  സംഘങ്ങളെ നിയോഗിച്ചിരുന്നു. നടി പ്രസംഗം നടത്തിയത് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തമിഴരാണെന്ന് അവകാശപ്പെടുന്നെന്നാണു. നടിയുടെ ഈ വാക്കുകൾ വിവാദമായതോടെ കസ്തൂരി ഒളിവില്‍പോയി.

ചെന്നൈയിലും മധുരയിലും കസ്തൂരിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  എന്നാൽ നടി ഈ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞെങ്കിലും , വിവാദം ഇപ്പോളും കെട്ടടങ്ങിയിട്ടില്ല. ചെന്നൈയിലെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.ഇപ്പോൾ  വിവാദം കൊഴുത്തതോടെ കസ്തൂരിയെ ബിജെപിയും കൈവിട്ടു.

Tags :
Actress Kasturi
Next Article