പദവികൾ അല്ല ഉത്തരവാദിത്വമാണ് താൻ ആസ്വദിക്കുന്നത്; ഇടത് പക്ഷമാണ് തനിക്ക് ശരിയായിട്ട് തോന്നിയിട്ടുള്ളത്, പി സരിൻ
പദവികൾ അല്ല ഉത്തരവാദിത്വമാണ് താൻ ആസ്വദിക്കുന്നത് പി സരിൻ പറയുന്നു. കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് എത്തിയത്, തനിക്ക് ഇടത്പക്ഷമാണ് ശരിയായി തോന്നിയിട്ടുള്ളതെന്നും, അതിൽ താൻ ഉറച്ചു നിൽക്കുമെന്നും പി സരിൻ വ്യകത്മാക്കി. ഇടത് പാർട്ടി പ്രവർത്തനത്തിൽ താൻ സജീവമായി തുടരും. പാർലമെന്ററി വ്യാമോഹങ്ങൾ കൊണ്ടുനടക്കുന്ന ആളല്ല താൻ അതുകൊണ്ട് തന്നെ ചുമതലകളെ പറ്റി ചിന്തിക്കുന്നില്ല എന്നും പി സരിൻ കൂട്ടിച്ചേർത്തു.
പാർട്ടി മെമ്പർഷിപ്പ് നേടുക പോലും സങ്കീർണമായ കാര്യമാണ്. അതെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്. ഇടത് മനസ്സ് കൊണ്ട് നടന്നയാൾ പൂർണമായും ഇടതുപക്ഷമാകുന്നു. പദവികൾ അല്ല ഉത്തരവാദിത്തം ആണ് താൻ ആസ്വദിക്കുന്നത്. ജില്ല കമ്മറ്റി അംഗം ആകുമെന്ന് പ്രചരണം പാർട്ടിയെ കുറിച്ച് അറിയാത്തവർ നടത്തുന്നതാണ്. 2025, 2026 വർഷങ്ങൾ കേരളത്തിന് അതീവ നിർണായകമാണെന്നും, അതിനായി ഭാവി വാർത്തെടുക്കുകയാണെന്നും പി സരിൻ വ്യക്തമാക്കി.