Film NewsKerala NewsHealthPoliticsSports

ഉദ്ധവ് താക്കറെയുടെ പരാജയം താൻ പ്രതീക്ഷിച്ചിരുന്നു; സ്ത്രീകളെ അനാദരിച്ചുകൊണ്ടാണ് അസുരന് ഇങ്ങനൊരു വിധി ഉണ്ടായത്, കങ്കണ

04:18 PM Nov 25, 2024 IST | Abc Editor

മഹാരഷ്ട്ര തെരെഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ വിമർശിച്ചു നടിയും എംപിയുമായ കങ്കണ റണൗട്ട്. സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നതെന്നാണ് കങ്കണ ആരോപിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറയുടെ തോൽവി താൻ പ്രതീക്ഷിച്ചതാണ് എന്നും കങ്കണ വ്യക്തമാക്കി.അവർ എന്‍റെ വീട് തകർക്കുകയും, എന്നെ അസഭ്യം പറയുകയും ചെയ്തു. അത്തരം പ്രവൃത്തികൾക്ക് അനന്തര ഫലങ്ങൾ ഉടൻ ഉണ്ടാകും. ഉദ്ധവ് താക്കറെയുടെ കനത്ത പരാജയം ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് കങ്കണ പറയുന്നത്,

ഇപ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവമെന്നും ആരാണ് അസുരനെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുക. മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയത്തിന് ശേഷമാണ് കങ്കണ ഇങ്ങനൊരു പ്രസ്താവന പറയുന്നത്. അതേസമയം ഇരുവരും തമ്മിൽ പോര് ആരംഭിച്ചത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയിരിക്കെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബാന്ദ്രയിലെ കങ്കണയുടെ ബംഗ്ലാവ് നിയമ വിരുദ്ധ നിർമാണം ചൂണ്ടിക്കാട്ടി തകർത്തിരുന്നത്. അന്നുമുതലാണ് ഈ വാക്‌പോര്.

 

Tags :
kangana ranautUddhav Thackeray
Next Article