For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും ഇതുവരെയും പുതിയ മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ

12:14 PM Oct 24, 2024 IST | suji S
പുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും ഇതുവരെയും പുതിയ മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ

പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ കാര്യത്തിൽ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നട്ടില്ല. കോഴ ആരോപണം അടക്കം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നയം പ്രസിദ്ധീകരിക്കുന്നതിലെ ഈ മെല്ലപോക്ക്. എന്നാൽ ഇനിയും പെരുമാറ്റച്ചട്ടം മാറിയ ശേഷമേ നയമുള്ളൂവെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.ഡ്രൈ ഡേ മാറ്റാനും, ബാറുകളുടെ സമയം നീട്ടാനും ,സർക്കാറിന് വേണ്ടി പണം പിരിക്കണമെന്ന ബാറുടമയുടെ ശബ്ദരേഖയോടെയാണ് മദ്യനയം ഇപ്പോൾ  വിവാദത്തിലാകുന്നത്.

കോഴയും ഗൂഢാലോചനയും അന്വേഷിക്കാനുള്ള എക്സൈസ് മന്ത്രിയുടെ പരാതി അന്വേഷിച്ച പോലീസ് എല്ലാം തള്ളി. അതിനു പിന്നാലെ മദ്യനയം എക്സൈസ് വകുപ്പ് തയ്യാറാക്കി. പുതിയ നയം ഡ്രൈഡേ പൂർണമായും മാറ്റിയില്ലെങ്കിലും ടൂറിസിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഡ്രൈഡേയിലും മദ്യവിതരണം ചെയ്യാനുള്ള ഇളവ് നൽകുന്നതായിരിക്കും യെന്നതായിരുന്നു. പൂർണമായും ഡ്രൈഡേ മാറ്റണമെന്ന ആവശ്യത്തിൽ ബാറുടമകള്‍ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇളവിന് കാരണം കോഴയാണെന്ന ആക്ഷേപം പ്രതിപക്ഷം അടക്കം ആവർത്തിക്കുന്നുണ്ട്.സിപിഎമ്മും ,എൽഡിഎഫും മദ്യനയത്തിന് അംഗീകാരം നൽകിയെങ്കിലും ഇതേവരെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല.

Tags :