Film NewsKerala NewsHealthPoliticsSports

കെ രാധാകൃഷനെതിരെ  മുഖ്യ മന്ത്രിക്ക് താൻ പരാതി നൽകിയിട്ടില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്

04:15 PM Nov 01, 2024 IST | suji S

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ആലത്തൂര്‍ എംപിയായ കെ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ പ്രവർത്തിക്കുന്നില്ല എന്നായിരുന്നു വാർത്ത. എന്നാൽ താൻ രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി എന്നായിരുന്നു മറ്റൊരു പ്രചാരണം, എന്നാൽ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്നും, കെ രാധാകൃഷ്ണന്‍ പ്രചാരണ രംഗത്ത് സജീവമായി തന്നെ ഉണ്ടായിരുന്നു എന്നും യു ആര്‍ പ്രദീപ് പ്രതികരിച്ചു.

അതേസമയം കെ രാധാകൃഷ്ണൻ ചേലക്കരയിലെ പ്രചാരണത്തിന് താന്‍ സജീവമായിട്ടുണ്ടെന്നും   മറ്റു പ്രചരണങ്ങള്‍ ബോധപൂര്‍വ്വം നടക്കുന്നതാണെന്നും പറഞ്ഞു,ഇടതുമുന്നണിയുടെ ജയത്തിന് തടയിടാന്‍ ഉള്ള ബോധപൂര്‍വമായ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് താനെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.സിപിഐഎം രമ്യ ഹരിദാസിനെതിരെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ താന്‍ അപരനോ വിമതനോ അല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

Tags :
K RadhakrishnanUR Pradeep
Next Article