നവീൻ ബാബുവിന്റെ മരണം, ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്, താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, കളക്ടർ അരുൺ കെ വിജയൻ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും, അങ്ങനെ വന്നാൽ മാത്രമേ വ്യക്തത ഉണ്ടാകൂ എന്നും കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ പറയുന്നു.താൻ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് അരുൺ കെ വിജയൻ പറഞ്ഞു. ഇനിയും കാര്യങ്ങൾ പുറത്തു വരേണ്ടതുണ്ട്. അക്കാര്യങ്ങൾ പുറത്തുവരാത്തതുകൊണ്ടാണ് ഈ സംഭവത്തിൽ വ്യക്തതയില്ലാത്തത്. പ്രോസിക്യൂഷൻ വാദത്തിൽ മൊഴിയിലെ കുറച്ചു ഭാഗങ്ങൾ വന്നിട്ടുണ്ട്, ഇതിന്റെ സത്യം പുറത്തുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിക്കുന്നു എന്നും അരുൺ പറഞ്ഞു.
ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. ഇനിയും കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. ആരെയൊക്കെ എവിടെയൊക്കെ കണ്ടു എന്നതും എന്തൊക്കെ അറിയാമായിരുന്നു എന്നതും മൊഴിയുടെ ഭാഗമാണ്. മൊത്തമായ കാര്യങ്ങൾ പുറത്തുവന്നാൽ വ്യക്തതക്കുറവ് ഉണ്ടാവില്ല. യാത്രയയപ്പിനുശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്, കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്,ആ കാര്യം താൻ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യകത്മാക്കിയിട്ടുണ്ട് അരുൺ കെ വിജയൻ പറഞ്ഞു.