For the best experience, open
https://m.abcmalayalamonline.com
on your mobile browser.

താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല; ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു മറിച്ചുള്ള പ്രചാരണം മാധ്യമസൃഷ്ട്ടി, സി കൃഷ്ണകുമാർ 

04:00 PM Nov 26, 2024 IST | Abc Editor
താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല  ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു മറിച്ചുള്ള പ്രചാരണം മാധ്യമസൃഷ്ട്ടി  സി കൃഷ്ണകുമാർ 

പ്രമീള വികാരപരമായി പ്രതികരിച്ചതാണ്  സി കൃഷ്ണകുമാർ  . പാലക്കാട് ബി ജെ പി യുടെ തോൽവിയിലെ പ്രമീളയുടെ പരാമർശങ്ങളോടായിരുന്നു  പ്രതികരണം.എന്നാൽ  അവർക്ക് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. നടപടിയുടെ കാര്യത്തിൽ താനല്ല തീരുമാനമെടുക്കേണ്ടത്. താൻ വ്യക്തിപരമായിട്ട് ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്ന ആളല്ല. പ്രമീള പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ പരിശോധിക്കും, തിരുത്തും. പാലക്കാട് നിഷ്പക്ഷ വോട്ടുകൾ ലഭിച്ചിട്ടില്ല. അത് സംബന്ധിച്ച് പരിശോധനകൾ ഉണ്ടാകും. ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നുവെന്നും മറിച്ചുള്ള പ്രചാരണം മാധ്യമ സൃഷ്ടിയാണെന്നും കൊച്ചിയിൽ കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ ശോഭ സുരേന്ദ്രൻ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാൻ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു

Tags :