പ്രോട്ടോക്കോൾ നോക്കാതെ എല്ലാ പ്രവർത്തകരുമായി സംസാരിക്കുന്ന ആളാണ് താൻ; സന്ദീപിന്റെ അമ്മ മരിച്ച സമയത്ത് താൻ സ്ഥലത്തില്ലായിരുന്നു; പ്രതികരണവുമായി സി കൃഷ്‌ണകുമാർ
പ്രോട്ടോക്കോൾ നോക്കാതെ എല്ലാ പ്രവർത്തകരുമായി സംസാരിക്കുന്ന ആളാണ് താൻ. സന്ദീപ് വാര്യരുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. താന്‍. കണ്‍വെന്‍ഷന് ശേഷം സന്ദീപുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പരിഹരിക്കും , സന്ദീപിന്റെ അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും , സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നുഎന്നും കൃഷ്ണകുമാർ പറഞ്ഞു . സംഘടനയോട് ആത്മാര്‍ത്ഥതയുള്ള, സംഘടനയില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്കും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നും സി കൃഷ്ണകുമാർ പറയുന്നു.
സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. അതേസമയം സന്ദീപ് വാര്യർ നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടുണ്ടെന്നും, അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്ന് സന്ദീപ് വാര്യര്‍ തന്റെ എഫ് ബി യിൽ കുറിച്ചിരുന്നു. അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.ഇതിനെതിരെയാണ് കൃഷ്ണകുമാർ പ്രതികരിച്ചു രംഗത്ത് എത്തിയത്.