മുനമ്പത്ത് അധർമ്മം ചെറുക്കും; താനും കേന്ദ്ര സർക്കാരിനൊപ്പമുണ്ടാകും ,സുരേഷ് ഗോപി
മുനമ്പത്ത് അധർമ്മം ചെറുക്കും, താനും കേന്ദ്ര സർക്കാരിനൊപ്പമുണ്ടാകും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തീരദേശ ജനതയുടെ മുനമ്പത്തെ സമരപന്തലിലെത്തി സുരേഷ് ഗോപി. ലോക്സഭയിൽ താൻ വിഷയം സംസാരിക്കും, നിങ്ങൾക്കൊപ്പം താനുണ്ട്. നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നൽകേണ്ടതില്ല സുരേഷ് ഗോപി പറഞ്ഞു. എത്ര പ്രമേയമാണ് കേരളം നിയമസഭയിൽ പാസാക്കിയത്.
പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി. താൻ ലോക്സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നൽകും.മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തിൽ പിച്ചിച്ചീന്തപ്പെടുന്നവർക്കായാകണം ഈ സമരമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങളെ പോലെ ഉഴലുന്നവർക്കൊപ്പമാണ് മോദി സർക്കാർ. ഞാൻ ഇവിടേക്ക് സ്വയം വന്നതല്ല.പകരം ക്ഷണിച്ചത്നുസരിച്ചാണ് വന്നത്. ക്ഷണിക്കാതെ വന്ന് മൈക്ക് എടുത്ത് വച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്‌ട്രീയക്കാരനല്ല താനെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഒരു എംപി എന്ന നിലയ്‌ക്ക് മാത്രമാണ് ഇവിടെ വന്നു ഞാൻ സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചു നിർത്തി രാജി വെപ്പിക്കണം എന്നും സുരേഷ് ഗോപി പറയുന്നു.