സിക്കിൾ സെൽ രോഗികൾക്ക് ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഓണകിറ്റ് നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിവീണ ജോർജ്
വയനാട്ടിലെ സിക്കിൾ സെൽ രോഗികൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക ഓണകിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കഴിഞ്ഞ വര്ഷം മുതലാണ് ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് ഓണകിറ്റ് നൽകുന്നത്. അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ്ഈ സ്‌പെഷ്യൽ ഓണക്കിറ്റ് നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല,പായസം കിറ്റ്, തേയിലപ്പൊടി എന്നിവയാണ് ഈ കിറ്റിൽ ഉൾപെടുത്തിയിരിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 അരിവാള്‍ രോഗ പരിശോധനകള്‍ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതില്‍ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികള്‍ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികള്‍ക്കും നല്‍കി വരുന്നു.പ്രത്യേകിച്ചു വയനാട് ജില്ലയിൽ ഇത്തരം രോഗികളെ കണ്ടെത്തുകയും അവരുടെ ചികത്സ ആരംഭിക്കുകയും ഇതിനോടകം ചെയ്യ്തു കഴിഞ്ഞു.
എല്ലാമാസവും പോഷകാഹാരം നിറഞ്ഞ പയറുവർഗ്ഗ കിറ്റ് എല്ലാ രോഗികൾക്കും നൽകിവരുന്നുണ്ട്, ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്ക് സഹായവുമായി ആശാധാര എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം നേടിയ ഫിസിഷ്യന്‍മാരുടേയും ,അര്‍പ്പണബോധമുള്ള സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കി. അതുപോലെ രോഗികളെ സൗജന്യ രീതിയിൽ ആശുപത്രി എത്തിക്കാൻ ആംബുലൻസുകളും ലഭ്യമാക്കിയിട്ടുണ്ട് എന്നും മന്ത്രി വീണ ജോർജ് പറയുന്നു