Film NewsKerala NewsHealthPoliticsSports

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

04:26 PM Nov 18, 2024 IST | ABC Editor

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ആരോഗ്യ സര്‍വ്വകലാശാക്കാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.കോളേജ് അധികൃതരുടെ മൊഴി പത്തനംതിട്ട പോലീസ് രേഖപ്പെടുത്തി. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതആരോപിച്ചു. എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

അമ്മു സജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് എബിവിപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. കുട്ടികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍സലാം പറഞ്ഞു. ആത്മഹത്യ ചെയ്യത്തക്ക വിഷയങ്ങളൊന്നും കുട്ടികള്‍ക്കിടയില്‍ ഇല്ലെന്ന് ക്ലാസ് ടീച്ചര്‍ സമിതാ ഖാന്‍ പ്രതികരിച്ചു.

അമ്മുവിന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ സര്‍വകലാശാല സംഭവത്തില്‍ അന്വേഷണം നടത്തണം. അതേ സമയം അമ്മുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി.

Tags :
Veena George
Next Article