മുന്നറിയിപ്പില്ലാത്ത ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു
മുന്നറിയിപ്പില്ലാത്ത ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു, സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അല്‍ നാബയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള വക്താവ് മൊഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്. അഫീഫിന്റെ മരണം ലെബനനിലെ സായുധ വിഭാഗം സ്ഥിരീകരിക്കുകയും ചെയ്യ്തു. കുറെ വര്ഷങ്ങളായി അഫീഫ ആയിരുന്നു ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റാസ് അല്‍ നാബയിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദക്ഷിണ ബെയ്‌റൂത്തിലെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ അഭിയം തേടിയ പ്രദേശമാണ് റാസ് അല്‍ നാബ. ഇവിടെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 3,452 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 14,664 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.