ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം
04:30 PM Nov 14, 2024 IST
|
Abc Editor
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം,ടെല്‍ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണ൦ . ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഹിസ്ബുള്ളയുടെ വാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹൈഫ നഗരത്തിലേക്കും ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ബുധനാഴ്ച ഗസയില്‍ 46 പേരും ലെബനനില്‍ 33 പേരും കൊല്ലപ്പെട്ടു. മുവാസിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. അതുപോലെ വടക്കന്‍ ഗസയിലെ ബൈത് ഹനൂനിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
Next Article