Film NewsKerala NewsHealthPoliticsSports

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുന്നതിൽ ഹൈക്കമാൻഡിന് അതൃപ്‌തി, പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു കഴിഞ്ഞു 

10:00 AM Dec 09, 2024 IST | Abc Editor

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുമെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്‌തി, നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും DCC അധ്യക്ഷൻമാരുടെയും പുനഃസംഘടന മാത്രമെ ഉണ്ടാകൂ. ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. ഹൈക്കമാൻഡിന്റെയും, കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും നിലപാട് കെപിസിസി പ്രസിഡന്റ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ടതായുള്ള രാഷ്ട്രീയ സാഹചര്യം
നിലവിൽ കേരളത്തിൽ ഇപ്പോൾ ഇല്ലെന്നാണ്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടിയാണെന്നും അതിനെ പൂർണ്ണമായും അവഗണിക്കാനുമാണ് കോൺഗ്രസിന്റെ തീരുമാനം എന്നുമാണ്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി, ഡിസിസി പുനഃസംഘടനഉടൻ ഉണ്ടാകും.ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു എന്നാണ് സൂചനകൾ. എന്നാൽ അടുത്ത ദിവസം തന്നെ വി ഡി സതീശൻ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലെത്തും.

Tags :
High commandK Sudhakaranremoval as KPCC chief
Next Article