For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല കാനനപാത വഴിയുള്ള തീർത്ഥാടനം വിലക്കി ഹൈ കോടതി

12:40 PM Dec 02, 2024 IST | Abc Editor
മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല കാനനപാത  വഴിയുള്ള തീർത്ഥാടനം വിലക്കി ഹൈ കോടതി

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ കാര്യം കളക്ടർമാർ ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്. എന്നാൽ ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട് .

എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ ആ കാര്യം ഭക്തരെ അറിയിക്കണമെന്നും , പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു. മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പൊലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന്. ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപട്ടതെന്ന് കോടതി ആരാഞ്ഞു.

Tags :