For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ദുരന്തവേളയിൽ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി; കേന്ദ്രം സമർപ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല -മുണ്ടക്കൈ ദുരന്തത്തിന് ചെലവായത്

02:03 PM Dec 18, 2024 IST | Abc Editor
ദുരന്തവേളയിൽ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി  കേന്ദ്രം സമർപ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല  മുണ്ടക്കൈ ദുരന്തത്തിന് ചെലവായത്

ദുരന്തവേളയിൽ എയർലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി,. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.എന്നാൽ വയനാട് ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കിയിരുന്നു.

കത്തിനെതിരെ  വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ഈ  കത്ത് ഹൈക്കോടതിയിൽ എത്തിയത്,  കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല- മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ,ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Tags :