Film NewsKerala NewsHealthPoliticsSports

എഴുന്നുള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയായ ആനയെ  ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത; വിമർശനവുമായി കേരള ഹൈ കോടതി 

11:15 AM Oct 26, 2024 IST | suji S

എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയായ ആനയെ  ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത വിമർശനവുമായി കേരള ഹൈ കോടതി. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ ആ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും കോടതി പരിഹസിച്ചു പറഞ്ഞു.ആനയുടെ കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളോളമാണ് ആന നില്‍ക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത് എന്നും കോടതി വിമർശിച്ചു.

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും, ഭീകരവുമായ  ഒരു പ്രവൃത്തിയാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് ആചാരമല്ലെന്നും പകരം മനുഷ്യന്റെ വാശിയെന്നും ഹൈക്കോടതി അറിയിച്ചു.മൂകാംബിക ശക്തി പീഠമാണ്. അവിടെ ഒരു ആന എഴുന്നള്ളത്തുമില്ല പകരം ഉള്ളത് രഥം മാത്രമാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് മിക്കപ്പോഴും എഴുന്നള്ളത്തുകള്‍ നടക്കുന്നത്. ഇത് വലിയ ക്രൂരതയാണ്. ഇതിന് പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉത്തരവിടുമെന്നും കോടതി പറഞ്ഞു.

Tags :
High Court criticizesthe elephant rises
Next Article