മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിൽ എസ് ഡി ആർ എഫ് അക്കൗണ്ട് ഹാജരാക്കണമെന്ന് ഹൈ കോടതി നിർദേശം
വയനാട് ദുന്തത്തിൽ മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിൽ എസ് ഡി ആർ എഫ് അക്കൗണ്ട് ഹാജരാക്കണമെന്ന് ഹൈ കോടതി നിർദേശം. നാളെ ഹാജർ ആക്കാനാണ് ഡിവിഷൻ ബഞ്ചിന്റെ നിർദേശം. അതുപോലെ കേന്ദ്ര സർക്കാർ ഇനിയെത്ര കേരളത്തിന് കൊടുക്കാനുണ്ടെന്നും , കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാരും അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ അക്കൗണ്ട് ഓഫീസർ നേരിട്ട് വേണം ഹാജരാക്കാൻ ആണെന്നുമാണ് പറഞ്ഞിരിക്കുന്നത്. ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനം അല്ലാതെ ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോരെന്നും ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചു.
എന്നാൽ ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആർഎഫിന്റെ അക്കൗണ്ടിൽ എത്ര ഉണ്ടായിരുന്നു എന്നുള്ളതും അറിയിക്കണമെന്നും കോടതി പറഞ്ഞു. അങ്ങനെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ എത്ര രൂപ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയുമെന്നും കോടതിയെ അറിയിക്കണം. ദുരന്തം ഉണ്ടായി ഇന്നുവരെ ഇടക്കാല ഫണ്ടായി കേന്ദ്രം എത്ര ഫണ്ട് നൽകിയെന്നും ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.