For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി കോടതി

03:18 PM Nov 28, 2024 IST | Abc Editor
സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി കോടതി

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി, ഇങ്ങനൊരു നടപടി ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ്, കാലാവധി നീട്ടിയിരിക്കുന്നത് പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ്. വഖഫ് ബോര്‍ഡിന് മുന്നിലുള്ള കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഈ ഒരു തീരുമാനം. ഹൈ കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ തീരുമാനം. ആലപ്പുഴ ഹൈദരീയ മസ്ജിദ് കമ്മിറ്റി ഉൾപ്പെട്ട ഒരു ഭൂമിവിഷയം ബോർഡിന് മുൻപാകെ ഇപ്പോഴും നിലനിൽക്കുകയാണ്. അവയിൽ ഇനിയും തീരുമാനമായിട്ടില്ല. ഇതോടെയാണ് ഹർജിക്കാരൻ ഹൈ കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത്  മുനമ്പം അടക്കമുള്ള വഖഫ് കേസുകളിൽ  വിവാദം തുടരുമ്പോഴാണ് വഖഫ് ബോർഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്തതിനാൽ ബോർഡിന് കാലാവധി നീട്ടിനൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ വഖഫ് ബോർഡിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.

Tags :