Film NewsKerala NewsHealthPoliticsSports

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ചു ഹൈ കോടതി

03:50 PM Dec 20, 2024 IST | Abc Editor

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ചു ഹൈ കോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന കോടതി നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസ് ചാർജ് ചെയ്യ്തത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തനിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്യ്താണ് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു തനിക്ക് സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിക്കുകയും കൂടാതെ തന്നോട് സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

Tags :
director Omar Lulu in sexual assault caseHigh court
Next Article