തന്റെ സൗകര്യത്തിനാണ് ടി ഷർട്ട് ധരിക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ; ഉദയനിധിക്കെതിരായ ടി ഷർട്ട് വിവാദത്തിൽ ഹൈ കോടതി
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടി ഷർട്ട് ധരിച്ച് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഇരുവിഭാഗത്തോടും ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചു. സർക്കാർ പുറപ്പെടുവിച്ച ഡ്രസ് കോഡ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു ബാധകമാണോയെന്നും, ടി ഷർട്ട് കാഷ്വൽ വേഷം എന്നർത്ഥത്തിൽ വരുമോ എന്നും ജസ്റ്റിസ് ഡി.കൃഷ്ണകുമാറും ജസ്റ്റിസ് പി.ബി.ബാലാജിയും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്. മറുപടി സത്യവാങ് മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി നവംബർ 11 നെ വീണ്ടും പരിഗണിക്കും.
ഉപമുഖ്യ മന്ത്രി ഉദയനിധി സ്റ്റാലിനോട് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അതിനു ചേരുന്ന വസ്ത്രം ധരിക്കാൻ നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സത്യകുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണിത്. എല്ലാ സർക്കാർ ജീവനക്കാരും വൃത്തിയുള്ള, ഔപചാരിക വസ്ത്രം ധരിക്കണമെന്നാണുള്ളത് എന്ന് പേർസണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെ ചട്ടപ്രകാരം ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഉപമുഖ്യ മന്ത്രി ഉദയനിധി തന്റെ സൗകര്യർത്ഥമാണ് താൻ ടി ഷർട്ട് ധരിക്കുന്നതെന്ന് പറഞ്ഞിരുന്നു.ഈ വേഷത്തെ കാഷ്വൽ വേഷമായി കണക്കാക്കാൻ ആവില്ലെന്നും കോടതിയെ ബോധിപ്പിച്ചു.