For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതിയുടെ നോട്ടിസ്

03:43 PM Nov 14, 2024 IST | ABC Editor
കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും  ഹൈക്കോടതിയുടെ നോട്ടിസ്

കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി.

കൊടകര കവര്‍ച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണു നോട്ടിസ്. അന്വേഷണം വേഗത്തിൽ പൂർത്തിയക്കാൻ ആവശ്യപ്പെട്ടാണു ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിൽ ആരൊപിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 3നാണ് ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് ഒരു സംഘംകാറിൽനിന്ന്
പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ ഉണ്ടായിരുന്നുവെന്ന് തെളിയുകയായിരുന്നു.പണം കൊണ്ട് വന്ന ട്രോളി ബാഗ് അടക്കം വിവാദമാകുകയായിരുന്നു.

Tags :